പഠനോപകരണങ്ങൾ നൽകി
Wednesday 04 June 2025 12:10 AM IST
കിടങ്ങന്നൂർ : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാൽക്കാലിക്കൽ എസ്.വി.ജി.വി എച്ച്.എസ്.എസ് സ്കൂളിലെ 15 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ കുട്ടികൾക്കുള്ള കിറ്റ് സ്കൂൾ ഹെഡ്മാസ്റ്റർക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജി.പ്രദീപ് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടോജി, വാർഡ് അംഗം ദീപ നായർ, മണ്ഡലം ഭാരവാഹികളായ ബിജു കുറിച്ചിമുട്ടം, സതീഷ് ബാബു, റിനോയ് ജോർജ് എന്നിവർ പങ്കെടുത്തു.