ഓഹരികൾക്ക് വിൽപ്പന സമ്മർദ്ദം
Wednesday 04 June 2025 12:10 AM IST
കൊച്ചി: ആഗോള വിപണിയിലെ പ്രതികൂല വാർത്തകൾ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചു. റഷ്യയിൽ ഉക്രെയിൻ നടത്തിയ ആക്രമണവും ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണികളും നിക്ഷേപകരെ ആശങ്കയിലാക്കി. സെൻസെക്സ് 636 പോയിന്റ് നഷ്‌ടവുമായി 80,737.5ൽ അവസാനിച്ചു. നിഫ്‌റ്റി 174 പോയിന്റ് ഇടിഞ്ഞ് 24,542.5ൽ എത്തി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വിലയിലെ കുതിപ്പും വിപണിയിൽ അനിശ്ചിതത്വം ശക്തമാക്കുന്നു. ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ കാൽ ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.