പഠനോപകരണ വിതരണം

Wednesday 04 June 2025 12:11 AM IST

കടമ്മനിട്ട : വിശ്വകർമ്മ സർവീസ് സൊസൈറ്റി 78ാം നമ്പർ കടമ്മനിട്ട ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ കുടുംബ സംഗമം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പഠനോപകരണ വിതരണവും നടത്തി. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആർ.രമേശ് മുഖ്യപ്രഭാഷണം നടത്തി. ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി ആർ.അനൂപ് കുമാർ, എൽ.ഗണേശൻ, എൽ.അനന്തകൃഷ്ണൻ, ടി.എൽ.വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.