ഭാവി ശാസ്ത്രജ്ഞരെ ഒരുക്കാൻ ചേലേബ്ര സ്കൂൾ

Wednesday 04 June 2025 12:12 AM IST

മലപ്പുറം: ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന ടാൽറോപ്പിന്റെ ഇൻവെന്റർ പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചേലേബ്ര എൻ.എൻ.എം.എച്ച്.എസ് സ്‌കൂളിൽ നടൻ സലിം കുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ ദീപക് സി.ഇയും ടാൽറോപ് സഹസ്ഥാപകനും ചീഫ് മീഡിയ ഓഫീസറുമായ ഷമീർ ഖാനും ഇൻവെന്റർ പാർക്കിനെ പരിചയപ്പെടുത്തി. പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന ശാസ്ത്ര അറിവുകൾ പ്രായോഗിക പരിശീലനത്തിലൂടെ ഗവേഷണം നടത്തുന്നതിന് സ്‌കൂൾ ക്യാംപസിൽ വിദ്യാർത്ഥികൾക്കായി ടാൽറോപ്പ് സംവിധാനമൊരുക്കും. അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിലെ ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിക്കാനാണ് ടാൽറോപ് ലക്ഷ്യമിടുന്നത്. ഇൻവെന്റർ പാർക്ക് പ്രവർത്തനമാരംഭിക്കുന്നതോടെ എൻ.എൻ.എം.എച്ച്.എസ് സ്‌കൂൾ ടാൽറോപ് സിലിക്കൺ വാലി മോഡലിന്റെ ഭാഗമാവും. ഓരോ നിയോജക മണ്ഡലത്തിലെയും തിരഞ്ഞെടുത്ത ഒരോ സ്‌കൂളുകളിലായി സംസ്ഥാനത്തൊട്ടാകെ 140 ഇൻവെന്റർ പാർക്കുകളാണ് ടാൽറോപ് ഒരുക്കുന്നത്. ദേവകി അമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റിയും മാനേജരുമായ എം.നാരായണൻ, ടാൽറോപ് ഡയറക്ടർ ഒഫ് ജി.സി.സി ഓപ്പറേഷൻസ് റീം ഖാൻ, മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുൽ ടി.എ, ബിസിനസ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ് സ്വാലിഹ്, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ മുഹമ്മദ് സഫീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.