മത്സ്യ തൊഴിലാളികൾക്ക് 10 കോടി അനുവദിച്ചു

Wednesday 04 June 2025 12:48 AM IST

തിരുവനന്തപുരം: അറബിക്കടലിലെ കപ്പൽ അപകടത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,478 മത്സ്യതൊഴിലാളികൾക്കും 27,020 മത്സ്യ അനുബന്ധ തൊഴിലാളികൾക്കും ഇടക്കാല ആശ്വാസമായി 1000 രൂപ വീതം നൽകാൻ 105,518,000 ദുരന്തപ്രതികരണ നിധിയിൽ നിന്നും അനുവദിച്ചു.