നിഷാമിന്റെ പരോളിന് വ്യവസ്ഥകളായി

Wednesday 04 June 2025 12:53 AM IST

തിരുവനന്തപുരം: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് കൊലക്കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാമിന് പരോൾ അനുവദിക്കാൻ വ്യവസ്ഥകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ്. പരോളിനെ എതിർത്ത് പൊലീസ് റിപ്പോർട്ടുണ്ടായിട്ടും ഹൈക്കോടതി ഡിവിഷൻ ബഞ്ച് 15ദിവസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. സർക്കാർ വ്യവസ്ഥകൾ നിശ്ചയിച്ച ശേഷം പരോൾ അനുവദിക്കാനായിരുന്നു ഉത്തരവ്. മാതാവിന്റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിഷാമിന് 30 ദിവസത്തെ പരോൾ അനുവദിക്കണമെന്ന് ഭാര്യ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജീവപര്യന്തം കഠിന തടവിനും പിഴയ്ക്കും ശിക്ഷിക്കപ്പെട്ട് തൃശൂർ വിയ്യൂർ ജയിലിൽ കഴിയുകയാണ് നിഷാം.