സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കം
Wednesday 04 June 2025 12:54 AM IST
ന്യൂഡൽഹി: മൂന്നു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്നലെ തുടക്കമായി. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേൽ ചർച്ച ആരംഭിച്ചു. പൊളിറ്റ് ബ്യുറൊ അംഗങ്ങൾക്കുള്ള സംഘടനാ ചുമതലകൾ, കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരണം എന്നിവയാണ് പ്രധാന അജൻഡ. കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള എന്നിവരെ ഉൾപ്പെടുത്തി പാർട്ടിയുടെ പഠന, ഗവേഷണ സമിതി രൂപീകരിച്ചേക്കും.