തദ്ദേശസ്ഥാപനങ്ങളുടെ ധനസ്ഥിതി: അഭിപ്രായം അറിയിക്കാം
Wednesday 04 June 2025 12:58 AM IST
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൊതുജനങ്ങൾക്കും അഭിപ്രായം പറയാമെന്ന് ഏഴാം ധനകാര്യകമ്മിഷൻ. സർക്കാർ ഗ്രാൻഡായി നൽകുന്ന തുക ചെലവഴിക്കൽ, തദ്ദേശസ്ഥാപനങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്താൻസ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ തുടങ്ങിയ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ധനകാര്യകമ്മിഷൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ റിപ്പോർട്ട് നൽകാനാണ് കമ്മിഷൻ ആലോചിക്കുന്നത്.പൊതുജനങ്ങൾക്കുള്ള അഭിപ്രായം അറിയിക്കുന്നതിനുള്ള ചോദ്യാവലി ധനകാര്യ കമ്മിഷന്റെ വെബ്‌സൈറ്റിൽ (www.sfc.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലി പ്രകാരമുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും data.sfckerala@gmail.com ഇ-മെയിൽ മുഖാന്തിരം അറിയിക്കാം.