കുടുംബശ്രീ തൊഴിലുറപ്പ് അനുമോദനവും വാർഷികവും
കുന്നത്തൂർ: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വടക്കൻ മൈനാഗപ്പള്ളി രണ്ടാം വാർഡ് സോമവിലാസം ചന്തയിൽ നടന്ന കുടുംബശ്രീ -തൊഴിലുറപ്പ് വാർഷികവും അനുമോദനവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുൻപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് അദ്ധ്യക്ഷനായി. ഡോ.അനിൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ, പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, വികസന കാര്യ ചെയർമാൻ സജിമോൻ, ആരോഗ്യ- വിദ്യാഭ്യാസ ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, പഞ്ചായത്ത് അംഗംങ്ങളായ ബി.സേതുലക്ഷ്മി.ബിജുകുമാർ, തൊഴിലുറപ്പ് എ.ഇ ഷിജിനി, വാർഡ് തല സമിതി അംഗങ്ങളായ സനൽകുമാർ, കെ.പി.അൻസാർ,കാസിം വിളയിൽ,ഡി. സുധാകരൻ, കെ.മുസ്ഥഫ, മധുസൂദനൻപിള്ള, എൻ.ആർ.നസീർ ,ശിവപ്രസാദ്,കല മണയ്ക്കാട്ട് എന്നിവർ സംസാരിച്ചു. സി.ഡി.എസ് അംഗം മനീജ റിപ്പോർട്ട് അവതരിപ്പിച്ചു. ഷെർളി സ്വാഗതവും റഷീദ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ കലാ - കായിക മത്സരങ്ങൾ,ദന്തൽ ക്യാമ്പ്,അനുമോദനം,ആദരിക്കൽ, ചികിത്സ സഹായം,ഘോഷയാത്ര, 100 ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉപഹാരം നൽകൽ എന്നിവ നടന്നു.