ബാഡ്‌മിന്റൺ സമ്മർ ക്യാമ്പ് സമാപിച്ചു (മസ്റ്റ്
Wednesday 04 June 2025 12:39 AM IST
കടയ്‌ക്കൽ : കുമ്മിൾ സി.ആർ.സെവൻ അക്കാഡമി ഒഫ് ബാഡ്‌മിന്റൺ സംഘടിപ്പിച്ച സമ്മർ ക്യാമ്പിന്റെ സമാപനം സാമൂഹ്യ നീതി വകുപ്പ് ഡയറക്‌ടറും എൻട്രൻസ് കമ്മിഷണറുമായ ഡോ. അരുൺ എസ്.നായർ ഉദ്‌ഘാടനം ചെയ്‌തു. വിവിധ മേഖലകളിൽ കഴിവ് തെളിയച്ചവരെ ചടങ്ങിൽ അഭിനന്ദിച്ചു. അക്കാഡമി പ്രസിഡന്റ് എ.അനസ് അദ്ധ്യക്ഷനായി. പാലോട് പൊലീസ് എസ്.എച്ച്.ഒ ജെ.എസ്.അശ്വനി,ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. മജീഷ്യൻ ഷാജു കടയ്‌ക്കൽ ലഹരി വിരുദ്ധ മായാജാലം അവതരിപ്പിച്ചു. കുമ്മിൾ പഞ്ചായത്ത് വികസന സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.മധു, പഞ്ചായത്തംഗം എ.എം.ഇർഷാദ്,എ. കെ.സെയ്‌ഫുദീൻ,എം.തമിമുദീൻ,എം.ഫൈസൽ, സഫറുള്ള ഖാൻ,സാബു, അക്കാഡമി സെക്രട്ടറി പ്രദീപ് കുമാർ, നസീർ എന്നിവർ സംസാരിച്ചു.