സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സമാപിച്ചു

Wednesday 04 June 2025 12:41 AM IST
ഭരണിക്കാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന എലിസ്റ്റർ ഹെൽത്ത് കെയർ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: ശാസ്താംകോട്ട ഭരണിക്കാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന എലിസ്റ്റർ ഹെൽത്ത് കെയർ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒരാഴ്ചയായി നടന്നുവന്ന സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പിൽ ആയിരത്തോളം പേരാണ് ചികിത്സ തേടിയെത്തിയത്. 15 വിഭാഗങ്ങളിലായി 50 ലധികം ഡോക്ടർമാർ നേതൃത്വം നൽകി.സമാപനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എലിസ്റ്റർ ഡയറക്ടർ എ .എം .ആരിഫ് അദ്ധ്യക്ഷനായി. ഐ.കെ.സാജിദ്, ഷാ മജീദ്, വഴുതാനത്ത് ബാലചന്ദ്രൻ, വർഗീസ് തരകൻ, അനുതാജ്, ബഷീർ വരിക്കോലിൽ,അയ്യൂബ്,റെജി മാമ്പള്ളിൽ,ഷാജഹാൻ,നിസാം ചെങ്ങഴത്ത്,ഗുൽസാർ പന്മന,കബീർ പോരുവഴി,മുഹമ്മദ് ശാഫി എന്നിവർ സംസാരിച്ചു. രണ്ടാം വാർഷികത്തോടനുബന്ധിച്ച് പഠനോപകരണ വിതരണം, ചികിത്സാ സഹായം, കെയർ ഹോം അമ്മമാർക്കായി വിനോദ യാത്ര,ആരോഗ്യ ചെക്കപ്പ് തുടങ്ങി വ്യത്യസ്തമായ സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.