കെ.എസ്.യു കമ്മിഷണർ ഓഫീസ് മാർച്ച്
Wednesday 04 June 2025 12:41 AM IST
കൊല്ലം: കേരള സർവകലാശാല കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു വനിതാ ജില്ലാ ഭാരവാഹികളെ ഉൾപ്പെടെ മർദ്ദിച്ചെന്ന് ആരോപിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ആർ. അരുൺ രാജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തൃദിപ്, എം.എം. സഞ്ജീവ് കുമാർ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമാരായ പൗർണമി, ജിത്തു രാധമണി, റിജിൻ എസ്.പണിക്കർ, ഫൈസൽ കുഞ്ഞുമോൻ,നെസ്ഫൽ കാലതിക്കാട്, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.കെ. ശ്രീകൃഷ്ണ, അരവിന്ദ്, മുഹമ്മദ് അബി, ഇന്ദ്രജിത്ത്, എബിൻ ഷാജി, ബിലാൽ അലി താഹ, നസ്മൽ വിളക്ക് പാറ, ആരോമൽ എന്നിവർ സംസാരിച്ചു.