ഓട്ടോമൊബൈൽ വർക്‌ഷോപ്പ്‌സ് യൂണിറ്റ് വാർഷികം
Wednesday 04 June 2025 12:41 AM IST
കൊല്ലം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്പ്‌സ് ഒഫ് കേരള ജില്ലാതല യൂണിറ്റ് വാർഷിക സമ്മേളനങ്ങളുടെ ഉദ്‌ഘാടനവും തൃക്കടവൂർ യൂണിറ്റ് വാർഷിക സമ്മേളനവും അഞ്ചാലുംമൂട് വ്യാപാര ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് ഉദ‌്‌ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ഷാജി മോഹൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ആർ. സുശീലൻ, സെക്രട്ടറി കെ. രവീന്ദ്രൻ, ട്രഷറർ വി.ജി. ബാബുരാജ്, ശ്രീജിത്ത്, മനോജ് കുമാർ, മഞ്ജുനാഥ്, യൂണിറ്റ് സെക്രട്ടറി ബിജു ബാബു, ട്രഷറർ ഹരികുമാർ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ ക്ഷേമ പദ്ധതിയായ ലൈഫ് ലൈൻ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു. വൈസ് പ്രസിഡന്റ് ഷൈൻ ആർ.ഗോപാൽ സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു.