ആർ. സജികുമാർ ബി.എസ്.എൻ.എൽ കേരള സി.ജി.എം
Wednesday 04 June 2025 2:23 AM IST
തിരുവനന്തപുരം: ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജരായി ആർ.സജികുമാർ ചുമതലയേറ്റു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ സജികുമാർ 1989 ബാച്ച് ഐ.ടി.എസ് ഓഫീസറാണ്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ടെലികമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദം നേടിയ ശേഷമാണ് ഇന്ത്യൻ ടെലികോം സർവ്വീസിൽ ചേർന്നത്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്,ടെലികോം എൻജിനിയറിംഗ് സെന്റർ തുടങ്ങിയിടങ്ങളിൽ ഐ.ടി,നെറ്റ് വർക്ക് എൻജിനിയറിംഗ്,ട്രാൻസ് ഫർമേഷൻ തുടങ്ങിയ മേഖലകളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നേരത്തെ ബിസിനസ് ഏരിയയുടെ പ്രിൻസിപ്പൽ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു. നാഗർകോവിലും ബിസിനസ് ഏരിയയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. അന്ന് കന്യാകുമാരി ജിന്ന മൊബൈൽ സേവന നിലവാരത്തിലും ഫൈബർ ടു.ദ ഹോം കണക്ഷനിലും വൻ നേട്ടം കൈവരിച്ചിരുന്നു.