അർജുനെയും വീഴ്ത്തി ഗുകേഷ് രണ്ടാമത്

Wednesday 04 June 2025 1:26 AM IST

ഓസ്‌ലോ : കഴിഞ്ഞദിവസം മുൻ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ ആറാം റൗണ്ടിൽ തോൽപ്പിച്ച ഇന്ത്യൻ ലോക ചാമ്പ്യൻ ഡി.ഗുകേഷ് നോർവേ ചെസിൽ വിജയം തുടരുന്നു. ഏഴാം റൗണ്ടിൽ ഇന്ത്യക്കാരനായ അർജുൻ എരിഗേയ്‌സിയെയാണ് ഗുകേഷ് കീഴടക്കിയത്. ക്ളാസിക്കൽ ഫോർമാറ്റിൽ അർജുന് എതിരെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.

ചൈനീസ് താരം വേയ് യിയെ തോൽപ്പിച്ച അമേരിക്കയുടെ ഫാബിയോ കരുവാനയാണ് 12.5 പോയിന്റുമായി ഒന്നാമത്. 11.5 പോയിന്റാണ് ഗുകേഷിനുള്ളത്. 11 പോയിന്റുള്ള കാൾസൺ മൂന്നാമതായി. 7.5 പോയിന്റുമായി അർജുൻ അഞ്ചാമതായി.