സെഞ്ച്വറികൾക്ക് ഇടത്തേക്കൊരു ചായ്‌വ് !

Wednesday 04 June 2025 1:27 AM IST
ipl

ഈ സീസൺ ഐ.പി.എല്ലിൽ ഇതുവരെ പിറന്ന ഒൻപത് സെഞ്ച്വറികളിൽ ആറെണ്ണത്തിനും ഒരു സാമ്യതയുണ്ട്. ഇവയുടെ ഉടമസ്ഥർ ഇടംകയ്യൻ ബാറ്റർമാരാണ്. ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ,വൈഭവ് സൂര്യവംശി, പ്രിയാംശ് ആര്യ, സായ് സുദർശൻ.റിഷഭ് പന്ത് എന്നിവരാണ് സെഞ്ച്വറി നേ‌ടിയ ഇ‌ടം കയ്യൻമാർ. വലംകയ്യൻമാരിൽ ഇക്കുറി കെ.എൽ രാഹുലിനും മിച്ചൽ മാർഷിനും ഹെൻറിച്ച് ക്ളാസനും മാത്രമാണ് സെഞ്ച്വറി നേ‌ടാനായത്.

ഈ സീസണിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയത് ഇടംകയ്യനായ അഭിഷേക് ശർമ്മയാണ്. പഞ്ചാബ് കിംഗ്സിന് എതിരെ 141 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ഹൈദരാബാദ് ടീമിൽ മൂന്ന് സെഞ്ച്വറിക്കാരാണുള്ളത്. അതിൽ രണ്ടുപേർ ഇടതരാണ്; അഭിഷേകും ഇഷാനും. പക്ഷേ ഹൈദരാബാദിന് പ്ളേ ഓഫിലെത്താനായില്ല. ലീഗിലെ ടോപ്സകോറർ സ്ഥാനത്ത് ഇടംകയ്യനായ സായ് സുദർശനാണ്. 15 മത്സരങ്ങളിൽ നിന്ന് 759 റൺസാണ് സായ് നേടിയത്.

ഇടംകൈ സെഞ്ച്വറിക്കാർ

ഇഷാൻ കിഷൻ - ഹൈദരാബാദ് - 106*

Vs രാജസ്ഥാൻ റോയൽസ്

അഭിഷേക് ശർമ്മ - ഹൈദരാബാദ് - 141

Vs പഞ്ചാബ് കിംഗ്സ്

പ്രിയാംശ് ആര്യ - പഞ്ചാബ് -103

Vs ചെന്നൈ സൂപ്പർ കിംഗ്സ്

വൈഭവ് സൂര്യവംശി- രാജസ്ഥാൻ - 101*

Vs ഗുജറാത്ത് ടൈറ്റൻസ്

സായ് സുദർശൻ - ഗുജറാത്ത് -108*

Vs ഡൽഹി ക്യാപ്പിറ്റൽസ്

റിഷഭ് പന്ത് - ലക്നൗ -118*

Vs ആർ.സി.ബി