പായിപ്ര ക്ഷീര സഘം പൊതുയോഗം

Thursday 12 September 2019 7:15 PM IST

മൂവാറ്റുപുഴ: പിഡിഡിപി പായിപ്ര ക്ഷീര സഘത്തിന്റെ 26- ാം മത് വാർഷീക പൊതുയോഗം എ.എം.ഇബ്രാബിം സാഹിബ് മെമ്മോറിയൽ ലെെബ്രറി ഹാളിൽ നടന്നു. ബാബു വെളിയത്ത് പൊതു യോഗം ഉദ്ഘാടനം ചെയ്തു. സജീവഅംഗങ്ങൾക്കുള്ള ഓണകിറ്റ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് എം.പി. അജി അദ്ധ്യക്ഷത വഹിച്ചു. സംഘം വെെസ് പ്രസിഡന്റ് എം.എൻ.കൃഷ്ണൻ കുട്ടി സ്വാഗതം പറഞ്ഞു. പി ഡി ഡി പി മുൻ മേഖല പ്രതിനിധി സി.കെ. ഉല്ലാസ് ബോണസ് വിതരണവും, ക്ഷീരസംഘം മുൻ പ്രസിഡന്റ് അഡ്വ.എൽദോസ് പി.പോൾ വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവ്വഹിച്ചു. തൃക്കളത്തൂർ മൃഗാശുപത്രിയിലെ ഡോക്ടർ ലിനാ പോൾ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരെ ആദരിച്ചു. ഇട്ടൻ ടി ചെറിയാൻ,എ.കെ. രാജേഷ്, പി.എസ്. പരീത്, എം.പി. രാജൻ,കെ.യു. അബ്രാഹാം, രഞ്ജു സുരേഷ്, സാജിത സത്താർ എന്നിവർ സംസാരിച്ചു.