നിയമ സഹായ കേന്ദ്രം ഉദ്ഘാടനം
Thursday 05 June 2025 12:02 AM IST
വടകര: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സൗജന്യ നിയമസഹായ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസാർ കെ അദ്ധ്യക്ഷത വഹിച്ചു. സൗജന്യ നിയമസഹായ പദ്ധതിയെക്കുറിച്ച് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി അബൂബക്കർ സിദ്ദിഖ് ക്ലാസെടുത്തു. മാസത്തിലെ ആദ്യത്തേതും മൂന്നാമത്തെയും ബുധനാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 മണി വരെ പൊതുജനങ്ങൾക്ക് നിയമസഹായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അനീഷ് കുമാർ സ്വാഗതവും പാരാലീഗൽ വോളണ്ടിയർ ചന്ദ്രൻ മണിയൂർ നന്ദിയും പറഞ്ഞു.