ശരത്ചന്ദ്രൻ അനുസ്മരണം

Thursday 05 June 2025 12:02 AM IST
ചിത്രകാരൻ പി ശരത്ചന്ദ്രൻ്റെ മൂന്നാം ചരമവാർഷിക ദിനാചരണം വടകര ആർട്ട് ഗാലറിയിൽ നടന്നപ്പോൾ

വടകര: ചിത്രകാരൻ പി. ശരത്ചന്ദ്രന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ കചിക ആർട്ട്‌ ഗാലറിയിൽ നടന്ന അനുസ്മരണം കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. രാജാരാമ വർമയുടെയും എൻ.എൻ നമ്പ്യാരുടെയും ശിഷ്യനായി ചിത്രകല അഭ്യസിച്ച ശരത്ചന്ദ്രനെ പാശ്ചാത്യ പൗരസ്ത്യ ചിത്രകലകളിൽ അവഗാഹം നേടുവാൻ സഹായിച്ചു. ലോക പ്രശസ്തരായ അനേകം ഡിസൈനർമാരിൽ നിന്നാണ് ഗാന്ധി സിനിമയുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്യാൻ ആറ്റൻബറോ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 'കേരളീയർ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞിട്ടില്ലെന്ന് സി. കൃഷ്ണദാസ് പറഞ്ഞു. ഇ. പി സജീവൻ, ജഗദീഷ് പാലയാട്ട്, രമേശ്‌ രഞ്ജനം, രാജേഷ് എടച്ചേരി, പ്രമോദ് മാണിക്കോത്ത്, ശ്രീജിത്ത്‌ വിലാതപുരം എന്നിവർ പ്രസംഗിച്ചു.