ഭവന സന്ദർശനവും സ്ക്വാഡ് പ്രവർത്തനവും

Wednesday 04 June 2025 5:59 PM IST

അങ്കമാലി: മയക്കുമരുന്നിനെതിരെ സി.പി.എം ഏരിയാ കമ്മിറ്റി അങ്കമാലിയിൽ സംഘടിപ്പിക്കുന്ന മനുഷ്യക്കോട്ടയുടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭവന സന്ദർശനവും അങ്കമാലിയിലെ സർക്കാർ ഓഫീസുകളിൽ സ്‌ക്വാഡ് പ്രവർത്തനവും തുടങ്ങി.

അങ്കമാലി മിനി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും നോട്ടീസ് വിതരണം ചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.കെ. ഷിബു, അഡ്വ. കെ. തുളസി, സി.പി.എം. അങ്കമാലി ഏരിയാ സെക്രട്ടറി കെ.പി. റെജീഷ്, പി.വി. ടോമി, കെ.പി. ബിനോയി, സജി വർഗീസ്, പി. അശോകൻ എന്നിവർ സ്‌ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 10ന് വൈകിട്ട് 5ന് നടക്കുന്ന മനുഷ്യക്കോട്ടയിൽ 15,000 പേർ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.