വനിതാ സംഘം നേതൃത്വ യോഗം
Thursday 05 June 2025 12:01 AM IST
ചോറ്റാനിക്കര :കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘം നേതൃത്വ യോഗം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ലാലി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്പിളിബിജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 15 ന് രാസ ലഹരിക്കെതിരെ ബോധവത്കരണപരിപാടികൾക്ക് തുടക്കം കുറിക്കുവാൻ തീരുമാനിച്ചു. ആഗസ്റ്റ് മാസം സമ്പൂർണ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനും തീരുമാനിച്ചു. ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ, വൽസ മോഹനൻ,സഞ്ജു മിഥോഷ്, ടീന ബൈജു, ഗീത വിശ്വംബരൻ, സിമി ബിനോയ്, ദീപ സുഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു.