കുടുംബ സംഗമവും സഹായവിതരണവും
Thursday 05 June 2025 12:02 AM IST
നന്മണ്ട: എലത്തൂർ നിയോജകമണ്ഡലം ദുബയ് കെ.എം.സി.സി മുസാഅദ കുടുംബ സംഗമവും സഹായവിതരണവും നന്മണ്ട ബാങ്ക് ഓഡിറ്റോറിയത്തിൽ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദുബയ് കെ. എം. സി .സി മുൻ മണ്ഡലം പ്രസിഡന്റ് സുബൈർ അക്കി നാരി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി ടി.ടി ഇസ്മായിൽ വീടിനുള്ള സഹായം വിതരണം ചെയ്തു. ദുബയ് കെ. എം.സി സി ജില്ലാ ജന.സെക്രട്ടറി കെ.പി. മുഹമ്മദ് മുഖ്യാതിഥിയായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്വിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി. ദുബയ് കെ .എം. സി .സി ജില്ലാ സെക്രട്ടറി ഷറീജ് ചീക്കിലോട് സ്വാഗതവും മണ്ഡലം സെക്രട്ടറി ഫാസിൽ പാവണ്ടൂർ നന്ദിയും പറഞ്ഞു.