കർഷകസംഘം സമ്മേളനം
Thursday 05 June 2025 12:02 AM IST
മേപ്പയ്യൂർ: കനത്ത മഴ പെയ്തതോടെ കാൽനട യാത്ര പോലും അസാദ്ധ്യമായ ആച്ചിക്കുളം - കണ്ടം ചിറ തോടിന്റെ പുളിക്കൂൽ താഴ ഭാഗത്തെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് മഠത്തുംഭാഗത്ത് നടന്ന കർഷകസംഘം സമ്മേളനം ആവശ്യപ്പെട്ടു മേഖല സെക്രട്ടറി ആർ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കൂവല ശ്രീധരൻ, എൻ കെ അജയൻ, വിശ്വനാഥൻ തച്ചൂട, എ എം ബിന്ദു, ഡി.ആർ ഷിംലാൽ എന്നിവർ പ്രസംഗിച്ചു. കാർഷിക ഉത്തേജനത്തിന് മേപ്പയ്യൂരിൽ അത്യുത്പാദന ശേഷിയുള്ള വിത്തുല്പാദന കേന്ദ്രവും വിപണന കേന്ദ്രവും ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ഭാരവാഹികൾ: വിശ്വനാഥൻ തച്ചൂട (പ്രസിഡന്റ്), ഡി ആർ ഷിംജിത്ത് (വൈസ് പ്രസിഡന്റ്), പി. കെ സുരേന്ദ്രൻ (സെക്രട്ടറി), എ.എം കമല (ജോ.സെക്രട്ടറി),എ എം ബിന്ദു (ട്രഷറർ).