ഹരിത കർമ്മ സേനയ്ക്ക് ആദരം

Thursday 05 June 2025 12:02 AM IST
ഹരിത കർമ്മ സേന

കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള എന്നിവർ സംയുക്തമായി സംഘടിപ്പിച്ച 'വൃത്തി' മാലിന്യ നിർമ്മാർജ്ജന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കോഴിക്കോട് കോർപ്പറേഷനും ഹരിത കർമ്മ സേനയ്ക്കും കേരള പ്ലാസ്റ്റിക് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്റെ ( കെ.പി.എം.എ) ആഭിമുഖ്യത്തിൽ ആദരിക്കുന്നു. ലോക പരിസ്ഥിതി ദിനമായ ഇന്ന് ടൗൺ ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കെ.പി.എം.എ സംസ്ഥാന പ്രസിഡന്റ് ജെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി , ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്.ജയശ്രീ എന്നിവരെ ആദരിക്കും. ഹരിത കർമ്മ സേനയിൽ മികച്ച സേവനം കാഴ്ച 101 അംഗങ്ങൾക്ക് ഉപഹാരം സമ്മാനിക്കും.