മത്സ്യത്തൊഴിലാളിയ്ക്ക് ആനുകൂല്യം കൈമാറി
Thursday 05 June 2025 12:02 AM IST
ബേപ്പൂർ: ഗ്യാസ് വെൽഡിംഗിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ തുടരുന്ന മത്സ്യത്തൊഴിലാളിക്ക് കടലുണ്ടി സ്വദേശി അലയൻകാവ് സന്ദീപ് ഇൻഷ്വറൻസ് ആനുകൂല്യം നൽകി. 2024 ആഗസ്റ്റ് 14 നാണ് സംഭവം. പൊള്ളലേറ്റതിനെ തുടർന്നുള്ള ചികിത്സക്കായി 30 ലക്ഷത്തോളം രൂപ ചെലവായിരുന്നു. മത്സ്യഫെഡ് മത്സ്യ തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതി പ്രകാരം പ്രീമിയം അടച്ചതിനെ തുടർന്ന് ഒരു ലക്ഷം രൂപയാണ് നൽകിയത്. ഹാർബർ പരിസരത്ത് നടന്ന ചടങ്ങിൽ മത്സ്യഫെഡ് ബോർഡ് മെമ്പർ മോഹൻദാസ്, മത്സ്യഫെഡ് ജില്ല മാനേജർ മനോജ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്. ക്ലസ്റ്റർ വൺ പ്രോജക്ട് ഓഫീസർ ജുബീന, ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രേമൻ, മുസ്തഫ. ബബിത ചാലിയം, സെക്രട്ടറി പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.