പയറു വർഗ വികസന പദ്ധതി
Wednesday 04 June 2025 8:02 PM IST
പെരുമ്പാവൂർ: ജില്ലാ പഞ്ചായത്തിന്റെ പയറുവർഗ വികസന പദ്ധതി പ്രകാരം ഉള്ള പയർ വിത്ത് വിതരണവും എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ഒക്കൽ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായ സമഗ്ര നെൽക്കൃഷി വികസനം നെൽവിത്ത് വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.മിഥുൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ ക്ഷേമകാര്യ ചെയർപേഴ്സൺ അമൃത സജിൻ, പഞ്ചായത്ത് മെമ്പർമാരായ മനോജ് തോട്ടപ്പള്ളി,സോളി ബെന്നി, എൻ.ഒ. സൈജൻ, ലിസി ജോണി, കൃഷി ഓഫീസർ ഹുസൈൻ, എന്നിവർ സംസാരിച്ചു .