പരിസ്ഥിതി വാരാചരണം
Wednesday 04 June 2025 8:02 PM IST
കൊച്ചി: കേരള നദീ സംരക്ഷണ സമതിയുടെ പരിസ്ഥിതി സംരക്ഷണ വാരാചരണം പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ, നദീ സംരക്ഷണസമതി സംസ്ഥാന ട്രഷറർ ഏലൂർ ഗോപിനാഥിന് അശോകവൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. ഒരു തൈ നടുന്നതിനൊപ്പം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും ഉപയോഗിച്ചവ പരമാവധി പുനരുപയോഗപ്രദമാക്കുകയും ചെയ്യുകയെന്ന ആശയത്തിന്റെ പ്രചാരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തിൽ കെ.ജി. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, ജോയൽ ചെറിയാൻ, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, ശിവദാസ് എന്നിവർ പങ്കെടുത്തു.