മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു 

Thursday 05 June 2025 12:06 AM IST
മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു.

വണ്ടൂർ : വണ്ടൂർ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തിൽ എട്ടു ടീമുകൾ പങ്കെടുത്തു. ലോക ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി ഏഴു വനിത ക്ഷീരകർഷകരെ ആദരിച്ചു. വണ്ടൂർ സിഡിഎസ് ഓഫീസിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. മൈലാഞ്ചിയിടൽ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ടി.കെ. നിഷ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ടി.പി ജാബിർ തുടങ്ങിയവർ പങ്കെടുത്തു