സോപ്മ പഠന ഉപകരണ വിതരണം
Thursday 05 June 2025 8:09 PM IST
പെരുമ്പാവൂർ : സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 100 ഓളം വരുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സോമിൽ ഓണേഴ്സ് ആൻഡ് പ്ളൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ( സോപ്മ) പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളുകളിലെ അർഹരായ കുട്ടികളെ കണ്ടെത്തി നൽകുന്നതിനായി സ്കൂൾ പ്രധാനദ്ധ്യാപകർക്ക് പഠനോപകരണങ്ങൾ കൈമാറി. പ്രസിഡന്റ് എം. എച്ച്. റിയാസ് അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കലും മുൻ ചെയർമാൻ അഡ്വ. എൻ.സി. മോഹനനും ചേർന്നാണ് പ്രധാനാദ്ധ്യാപകർക്ക് പഠനോപകരണങ്ങൾ കൈമാറി. ഭാരവാഹികളായഅസീസ് പാണ്ടി യാറപ്പള്ളി സി.എം. ഇസ്മായിൽ അഫ്സൽ മുണ്ടക്കൽ, സലാം അമ്പാടൻ, ടി പി. സാദിഖ് എന്നിവർ സംസാരിച്ചു