എം.ജി. സർവ്വകലാശാല രണ്ടാം റാങ്ക് ജേതാവിനെ എം.എസ്.എഫ് ആദരിച്ചു

Thursday 05 June 2025 12:09 AM IST
എം.ജി. സർവ്വകലാശാല രണ്ടാം റാങ്ക് നേടിയപനക്കപ്പറമ്പിൽ ഷഹനാസിന് എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത് നൽകുന്നു

കോട്ടക്കൽ: എം.ജി സർവ്വകലാശാല ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻ‌ഡ് ലിറ്ററേച്ചർ മോഡൽ ടു ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മാറാക്കര പഞ്ചായത്ത് പിലാത്തറയിലെ പനക്കപ്പറമ്പിൽ ഷഹനാസിനെ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി വീട്ടിലെത്തി ഉപഹാരം നൽകിആദരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത് ഉപഹാരം നൽകി. വാർഡ് മെമ്പർ ടി.പി സജ്ന ടീച്ചർ , യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മങ്ങാടൻ,​ എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റജീൽ , ജനറൽ സെക്രട്ടറി ടി.പി.സഈദ് , ട്രഷറർ റബീഹ് റഹ്മാൻ , ഭാരവാഹികളായ ആദിൽ , ഇർഷാദ് വാഫി , ഒ.പി. ഫൈജാസ് അസ്ലം , എന്നിവർ പങ്കെടുത്തു.