വീട്ടിൽ ഒരു മരം പദ്ധതി

Wednesday 04 June 2025 8:23 PM IST

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരുമരം പദ്ധതി കേരള കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം സിനിമാതാരം മിയ ജോർജിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 14നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഒരു ലക്ഷത്തോളം വൃക്ഷ തൈകൾ വീടുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. നഗരപ്രദേശത്തെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പച്ചക്കറി തൈകളും സൗജന്യമായി നൽകും. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി അദ്ധ്യക്ഷത വഹിച്ചു. സേവി കുരിശുവീട്ടിൽ, ജിസൺ ജോർജ്, ബോബി കുറുപ്പത്ത്, ഉണ്ണി വടുതല, ബിജോഷ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.