ബോധവത്കരണ ക്ലാസ്

Wednesday 04 June 2025 8:24 PM IST

മൂവാറ്റുപുഴ : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. കല്ലൂർക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഡെൽസി ലൂക്കാച്ചൻ ഉദ്‌ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ജോസഫ് സക്കറിയാസ് അദ്ധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷ എന്ന വിഷയത്തിൽ ജുനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ ജോമോൻ ജോസ് ക്ലാസ് നയിച്ചു. എം.കെ. ബിജു, ആഷബിൻ മാത്യു, സ്മിത ജോൺ, സിജു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പരിസരത്തെ റോഡിൽ സീബ്രാ ലൈനും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സ്കൂൾ വിദ്യാർത്ഥികൾ ഡെൽസി ലൂക്കാച്ചന് നിവേദനവും നൽകി.