പേരും ലോഗോയും ക്ഷണിച്ചു

Thursday 05 June 2025 12:11 AM IST

പത്തനംതിട്ട : കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ദൂഷ്യഫലം ബോധ്യപെടുത്തുന്നതിനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് പേരും ലോഗോയും ക്ഷണിച്ചു. കുട്ടികളെ കളിയുമായി ബന്ധിച്ചു ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കളികളങ്ങൾ ഒരുക്കി ഫുട്‌ബോൾ, ബാഡ്മിന്റൺ ടൂർണമെന്റുകൾ സംഘടി​പ്പി​ക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടീമുകൾ രൂപീകരിക്കും. കാമ്പയിന് പേരും ലോഗോയും പൊതുജനങ്ങൾക്കും സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കും സമർപ്പിക്കാം. അവസാന തീയതി ജൂൺ 10 . വിലാസം : logocompetition602@gmail.com