ജില്ലയിൽ 11 ക്യാമ്പുകൾ

Thursday 05 June 2025 12:23 AM IST

പത്തനംതിട്ട : ജില്ലയിൽ വെള്ളപ്പൊക്കദുരിതാശ്വാസ ക്യാമ്പുകൾ 11. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം. 128 കുടുംബങ്ങളിലായി 165 പുരുഷൻമാരും 160 സ്ത്രീകളും 100 കുട്ടികളും ഉൾപ്പെടെ 425 പേരാണ് ക്യാമ്പിലുള്ളത്. കവിയൂർ പടിഞ്ഞാറ്റുംശേരി സർക്കാർ എൽ.പി.എസ്, വേങ്ങൽ ദേവമാതാ ഓഡിറ്റോറിയം, മുത്തൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയം, വേങ്ങൽ എം.ടി.എൽ.പി.എസ്, തിരുമൂലവിലാസം സ്‌കൂൾ, മുത്തൂർ എൽ.പി.എസ്, നിരണം സെന്റ് ജോർജ് യു.പി.എസ്, നിരണം സെന്റ് മേരീസ് , പെരിങ്ങര പി.എം.വി എൽ.പി.എസ് ഓഡിറ്റോറിയം, പെരിങ്ങര സർക്കാർ എൽ.പി.എസ്, തിരുവല്ല സി.എം.എസ് എന്നിവിടങ്ങളിൽ ക്യാമ്പ് പ്രവർത്തിക്കുന്നു.