മസ്റ്ററിംഗ് ചെയ്യണം
Thursday 05 June 2025 12:25 AM IST
പത്തനംതിട്ട : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 25 മുതൽ ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗ് ചെയ്യണം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ എന്നിവർക്ക് അക്ഷയകേന്ദ്ര പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ആധാർ ഇല്ലാത്ത 85 വയസ് കഴിഞ്ഞ പെൻഷനർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുളളവർ, സ്ഥിരമായി രോഗശയ്യയിലുളളവർ തുടങ്ങിയവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഫോൺ :0468 2603074.