കൺസൾട്ടന്റ് നിയമനം

Thursday 05 June 2025 12:31 AM IST

പത്തനംതിട്ട : ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കുടുംബശ്രീ മുഖേനെ കോയിപ്രം ബ്ലോക്കിൽ സ്റ്റാർട്ട്പ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് സൂക്ഷ്മ സംരംഭ കൺസൾട്ടന്റ് (എം ഇ സി) മാരെ തിരഞ്ഞെടുക്കുന്നു. 25 നും 45 നും മദ്ധ്യേ പ്രായമുളള പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സർട്ടിഫിക്കറ്റ് പകർപ്പ്, അയൽകൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കുടുംബശ്രീ ജില്ലാ ഓഫീസിൽ 20ന് മുമ്പ് ലഭിക്കണം. ഫോൺ : 9847764315, 9746488492.