ഡിജിറ്റൽ ലൈബ്രറി

Thursday 05 June 2025 12:32 AM IST

റാന്നി : അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12.5 ലക്ഷം രൂപ ചെലവഴിച്ച് നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നി എസ്.സി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറി കുട്ടികൾക്ക് വായനയുടെ നവ്യ അനുഭവമായി.

ലൈബ്രറിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ കെ.സി ജേക്കബ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ്, പ്രിൻസിപ്പൽ സ്മിജു ജേക്കബ്, ഹെഡ്മാസ്റ്റർ ബിനോയി ഏബ്രഹാം, മുൻ പ്രിൻസിപ്പൽ എബ്രഹാം, ജോജോ കോവൂർ, രവി കുന്നക്കാട് എന്നിവർ സംസാരിച്ചു.