കെ.പി.എം.എസ് സമ്മേളനം
Thursday 05 June 2025 12:33 AM IST
പത്തനംതിട്ട : കെ പി എം എസ് കോഴഞ്ചേരി താലൂക്ക് യൂണിയൻ സമ്മേളനം പ്രസിഡന്റ് കെ.ടി.രാഘവന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന
സെക്രട്ടേറിയേറ്റ് അംഗം കെ.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറയേറ്റ് മെമ്പർമാരായ അനിൽ.കെ.കെ, കടമ്മനിട്ട രഘു, ജില്ലാ സെക്രട്ടറി ആറന്മുള സുരേന്ദ്രൻ, പ്രസന്നൻ.സി കെ, ഷാജി , മോഹനൻ.ടി.വി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ടി.രാഘവൻ (പ്രസിഡന്റ്),സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്), രാമചന്ദ്രൻ.സി.ജി (സെക്രട്ടറി ),
അക്ഷര.കെ.ജി (ജോയിന്റ് സെക്രട്ടറി) ,രതീഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.