നെൽവിത്ത് വിതരണം 

Thursday 05 June 2025 1:46 AM IST
ഫോട്ടോ

പാലക്കാട്: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച നെൽകർഷകർക്ക് സൗജന്യമായി നെൽവിത്ത് വിതരണം നടത്തി. മരുതറോഡ് ഗ്രാമപഞ്ചായത്തിലെ മഴയും വെള്ളക്കെട്ടും മൂലം കൃഷിനാശം സംഭവിച്ച നെൽ കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അനുവദിച്ച സഹായത്താൽ സൗജന്യമായി നൽകിയ നെൽവിത്തിന്റെ വിതരണ ഉദ്ഘാടനം മലമ്പുഴ എം.എൽ.എ എ.പ്രഭാകരൻ നിർവഹിച്ചു. പഞ്ചായത്തിലെ മുതിർന്ന കർഷകനായ വിഷ്ണുദാസിന് വിത്ത് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ആകെ 125 ഹെക്ടർ സ്ഥലത്തേക്ക് 10 ടൺ വിത്താണ് വിതരണം നടത്തുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ഗുണഭോക്താക്കളായ കർഷകരും കർഷക സമിതി ഭാരവാഹികളും കാർഷിക വികസന സമിതി അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ചടങ്ങിന് കൃഷി ഓഫീസർ, എം.എൻ.സുഭാഷ് സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.