ബോധവത്കരണ ക്ലാസ്

Thursday 05 June 2025 1:48 AM IST
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ബോധവത്കരണ ക്ലാസുകൾ പി.ടി.എ പ്രസിഡന്റ് പി.അഹമ്മദ് സുബൈർ ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ പാഠപുസ്തകങ്ങൾക്കൊപ്പം നല്ല ശീലങ്ങളും ചിന്തകളും വളർത്തുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾക്ക് തുടക്കമായി. ലഹരിമരുന്നിന് എതിരായ ബോധവൽക്കരണം, ട്രാഫിക് നിയമങ്ങൾ, ശുചിത്വം, ആരോഗ്യ പരിപാലനം, കായികക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണം, റാഗിംഗ് വിരുദ്ധ ബോധവത്കരണം, അക്രമ വാസന തടയൽ, പോസിറ്റീവ് മനോഭാവം വളർത്തൽ തുടങ്ങിയവയിൽ ആണ് വിവിധ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നത്. പി.ടി.എ പ്രസിഡന്റ് പി.അഹമ്മദ് സുബൈർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ കെ.എ.അബ്ദു മനാഫ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് വിനീത തടത്തിൽ, സ്റ്റാഫ് സെക്രട്ടറി എം.ജിജേഷ്, അദ്ധ്യാപകരായ പി.പി.അബ്ദുൾ ലത്തീഫ്, ടി.യു.അഹമ്മദ് സാബു, കെ.യൂനുസ് സലീം, കെ.അക്ബർ അലി, സി.ബഷീർ, പി.അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസുകൾ 13 വരെ തുടരും.