കെ.ആർ.ഷാജി ചുമതലയേറ്റു
Thursday 05 June 2025 12:02 AM IST
തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറും പ്രോഗ്രാം മേധാവിയുമായി കെ.ആർ ഷാജി ചുമതലയേറ്റു.അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരുന്നു. 1989 ൽ ആകാശവാണിയിൽ ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവായാണ് കെ ആർ ഷാജി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2004 -ൽ ദൂരദർശനിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി. സാഹിത്യം, സംഗീതം, നാടൻ കല, സമകാലിക വാർത്തധിഷ്ഠിത സംവാദങ്ങൾ, സ്പോർട്സ്, തത്സമയ സംപ്രേഷണങ്ങൾ തുടങ്ങി നിരവധി പരിപാടികൾ അദ്ദേഹം നിർമ്മിച്ചു. കെ.ആർ ഷാജി സംവിധാനം ചെയ്ത ' എല്ലാരും ചൊല്ലണ് ' എന്ന നാടൻ സംഗീത റിയാലിറ്റി ഷോ ദൂരദർശന്റെ സാംസ്‌കാരിക പ്രൗഡിയുടെ വേറിട്ട മുഖമായി. ഇപ്പോൾ 700 എപ്പിസോഡുകൾ പിന്നിട്ട ' കൂട്ടിന് ഒരു പാട്ട് ' എന്ന തത്സമയ സംഗീത പരിപാടിയുടെ മുഖ്യ സംവിധായകൻ കൂടിയാണ് .