ജിയോസ്റ്റാർ എന്റർടൈൻമെന്റ് ലീപ് റോഡ് ഷോ കൊച്ചിയിൽ
Thursday 05 June 2025 12:10 AM IST
കൊച്ചി: മലയാള പ്രേക്ഷകരുമായും ദക്ഷിണേന്ത്യയിലെ പരസ്യ ദാതാക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ജിയോസ്റ്റാർ എന്റർടൈൻമെന്റ് കൊച്ചിയിൽ ലീപ് റോഡ്‌ഷോ സംഘടിപ്പിച്ചു.
ജിയോസ്റ്റാറിന്റെ ഉള്ളടക്കം, പ്രകടന സവിശേഷതകൾ, വിജയകഥകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതാണ് ലീപ് റോഡ്‌ഷോ. സ്റ്റാർ സിംഗർ സീസൺ 9 വിജയി അരവിന്ദ് നായർ, ഫൈനലിസ്റ്റുകളായ നന്ദ ജയദേവ്, ശ്രീരാഗ് ബിഗ്‌ബോസ് താരം സാഗർ സൂര്യ, ചെമ്പനീർ പൂവിലെ നടനായ അരുൺ നായർ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക സംസ്‌ക്കാരത്തെയും ഉരുത്തിരിയുന്ന താൽപര്യങ്ങളേയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിൽ അധിഷ്ഠിതമാണ് ജിയോയുടെ കഥ പറയാനുള്ള കഴിവുകളെന്ന് ജിയോസ്റ്റാർ റവന്യു, എന്റർടൈൻമെന്റ് ആൻഡ് ഇന്റർനാഷണൽ ഹെഡ് അജിത്ത് വർഗീസ് പറഞ്ഞു.