പ്ലാറ്റിനം എ.ടി.എം കാർഡുമായി പീപ്പിൾസ് അർബൻ ബാങ്ക്
തൃപ്പൂണിത്തുറ: പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്ളാറ്റിനം എ.ടി.എം കാർഡ് അക്കൗണ്ട് ഉടമകളായ ഐ.ജി ശിവജി , ടി .പി സലോമി എന്നിവർക്ക് കൈമാറി ബാങ്ക് ചെയർമാൻ ടി.സി ഷിബു പുറത്തിറക്കി. എയർപോർട്ട് ലോഞ്ചിൽ ഉപയോഗിക്കാവുന്ന വൈഫൈ പ്ലാറ്റിനം കാർഡുകൾക്ക് രണ്ട് ലക്ഷം രൂപ വരെ ഇൻഷ്വറൻസ് കവറേജും എൻ.പി.സി.ഐയുടെ പർച്ചേസ് റിവാർഡുകളും ലഭിക്കും.
ബാങ്കിന്റെ ഭരണസമിതിയുടെ രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ സോജൻ ആന്റണി, സി.ഇ.ഒ കെ. ജയപ്രസാദ്, പ്രൊഫഷണൽ ഡയറക്ടർ ഗോകുൽദാസ്, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ കെ.കെ രാമചന്ദ്രൻ, അംഗങ്ങളായ കെ .എസ് രവീന്ദ്രൻ ഡോ. ആർ. ശശികുമാർ, ഭരണസമിതി അംഗങ്ങളായ എൻ.കെ അബ്ദുൽ റഹീം , വി.വി ഭദ്രൻ , സുമയ്യ ഹസൻ, പ്രീതി ടി.വി, കെ.എൻ ദാസൻ, അഡ്വ. എസ്. മധുസൂദനൻ എന്നിവർ പങ്കെടുത്തു. ലഹരി ഉപയോഗത്തിനെതിരെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി ജയരാജ് സംസാരിച്ചു.