കേര പദ്ധതിയിലൂടെ ഏലം കർഷകർക്ക് സഹായം

Thursday 05 June 2025 12:14 AM IST

കൊച്ചി: കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന ഏലം ഉൽപാദിപ്പിക്കാൻ കർഷകർക്ക് 'കേര' (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രിവാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിയിലൂടെ സഹായമെത്തിക്കാൻ കൃഷി വകുപ്പ് സ്‌പൈസസ് ബോർഡുമായി ധാരണയിലെത്തി. കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ .ബി രമ ശ്രീ, കേര പദ്ധതിയുടെ അഡീഷണൽ പ്രൊജക്‌ട് ഡയറക്ടർ പി വിഷ്ണുരാജ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തി നാണ്യ വിളകളുടെ ഉത്പാദനക്ഷമത, മൂല്യവർദ്ധന, കാർഷിക വിളകളുടെ സുസ്ഥിരത എന്നിവ കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപം നൽകിയതാണ് കേര പദ്ധതി. ലോകബാങ്കിന്റെ സഹായത്തോടെ 2025 മുതൽ 2029 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.