ലഹരി വിരുദ്ധസന്ദേശ റാലി
Thursday 05 June 2025 12:22 AM IST
റാന്നി : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബ്രിഡ്ജിംഗ് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ സന്ദേശ റാലിയും റാന്നി അങ്ങാടി എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ എം.എസ്.ടി.ടി.ഐ പ്രിൻസിപ്പൽ ലിനു തോമസ് ഉദ്ഘാടനം ചെയ്തു.
ബി പി സി ഷാജി എ.സലാം അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ശ്രീജ.എസ്, അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധി ഫാദർ സ്റ്റെവിൻ, അദ്ധ്യാപക പ്രതിനിധി മായ.ആർ എന്നിവർ സംസാരിച്ചു. പഴവങ്ങാടി സെന്റ് തോമസ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ലിനു തോമസ്, ബി പി സി ഷാജി എ.സലാം, പ്രഥമാദ്ധ്യാപിക റൂബി എബ്രഹാം ,അനില തോമസ് എന്നിവർ സംസാരിച്ചു.