ബാലവേദി ക്യാമ്പ്, പഠനോപകരണ വിതരണം
Thursday 05 June 2025 12:23 AM IST
തൊടിയൂർ: തഴവ പി.ആർ കർമ്മചന്ദ്രൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ബാലവേദി ക്യാമ്പ്, പഠനോപകരണ വിതരണം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് അങ്കിത് വാസുദേവൻ അദ്ധ്യക്ഷനായി.
ഇയ്യാനത്ത് സാംസ്കാരിക കൂട്ടായ്മ നൽകിയ പഠനോപകരണങ്ങൾ കൂട്ടായ്മ പ്രസിഡന്റ് പി.സി. സുനിൽ, സെക്രട്ടറി പോണാൽ നന്ദകുമാർ എന്നിവർ ഗ്രന്ഥശാലയ്ക്ക് കൈമാറി. ബാലവേദി ക്യാമ്പ് താലൂക്ക് ഗ്രന്ഥശാല പ്രസിഡന്റ് കടത്തൂർ മൻസൂർ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സരസ്വതിയമ്മ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോജ്, അസിസ്റ്റന്റ് സെക്രട്ടറി ജയരാജ്, ഇയ്യാനത്ത് കൂട്ടായ്മ പ്രസിഡന്റ് പി.സി. സുനിൽ, വത്സകുമാർ, രാജൻ പിള്ള എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ സ്വാഗതവും വത്സകുമാർ നന്ദിയും പറഞ്ഞു.