ഓച്ചിറ  ഗവ. ആയുർവേദ ആശുപത്രി കെട്ടിടോദ്ഘാടനം

Thursday 05 June 2025 12:24 AM IST
സി.ആർ. മഹേഷ് എം.എൽ.എ.യുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിച്ച ഓച്ചിറ ഗവ. ആയുർവേദ ആശുപത്രി കെട്ടിടം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

ക്ലാപ്പന: ഓച്ചിറ ഗ്രാമപഞ്ചായത്തിലെ കെ.ചെല്ലപ്പൻ സ്മാരക ആയുർവേദ ഗവ.ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമായി. സി.ആർ.മഹേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 56 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച വെൽനസ് സെന്ററിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ഗേളീ ഷണ്മുഖൻ, ലതിഫ ബീവി, ശ്രീലത പ്രകാശ്, മിനി പൊന്നൻ, ഇന്ദുലേഖ രാജേഷ്, ഗീതാ രാജു, സന്തോഷ് ആനയത്ത്, ഫാദർ ഫിലിപ്പ് ജോർജ്, സിറാജുദ്ദീൻ, ശ്രീരാജ് രാജൻ, ഡോ.രശ്മി രാജ്, ഡോ.ശൈവ എന്നിവർ സംസാരിച്ചു.