പ്രയാർ ഗോപാലകൃഷ്ണൻ അനുസ്മരണം
Thursday 05 June 2025 12:28 AM IST
കൊല്ലം: അന്തരിച്ച കോൺഗ്രസ് നേതാവും ചടയമംഗലം മുൻ എം.എൽ.എ.യുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ യോഗം "പ്രയാർ ഗോപാലകൃഷ്ണൻ ചാരിറ്റബിൾ ട്രസ്റ്റി"ന്റെ നേതൃത്വത്തിൽ കോട്ടുക്കൽ എൻ.എസ്.എസ് ഹാളിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ അഡ്വ. ശ്രീകുമാർ അദ്ധ്യക്ഷനായി. ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ്.ഷെമീം സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം. ഇല്യാസ് റാവുത്തർ, ഡി.ചന്ദ്രബോസ്, ചിതറ മുരളി, വി.ടി.സിബി, കെ.ജി.സാബു, മുഹമ്മദ് കുഞ്ഞ്, അഡ്വ.നിയാസ് ചിതറ, രാമചന്ദ്രൻ പിള്ള, ഹരിലാൽ, സിറാജ് തുടങ്ങി നിരവധി നേതാക്കൾ പ്രയാർ ഗോപാലകൃഷ്ണനെ അനുസ്മരിച്ചു.