എഴുകോണിൽ സൈക്കിൾ ദിനാചരണം
Thursday 05 June 2025 12:29 AM IST
എഴുകോൺ: ഇടവട്ടം കെ.എസ്.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്ലിംഗിനെക്കുറിച്ചുള്ള ബോധവത്കരണം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് മാസ്റ്റർ ജി.ആർ. അഭിലാഷ് നിർവഹിച്ചു.
വായു മലിനീകരണം കുറയ്ക്കാനും, വ്യായാമത്തിനും, ആരോഗ്യത്തിനും, സാമൂഹിക ഇടപെടലുകൾക്കും ഒരുപോലെ സഹായകമാകുന്ന ഒന്നാണ് സൈക്ലിംഗ് എന്ന സന്ദേശമാണ് ദിനാചരണത്തിലൂടെ നൽകിയത്.
സ്കൂൾ പ്രിൻസിപ്പൽ പി.ശ്രീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിന്ധു വത്സാ ജോൺ, ജി.ഗിരീഷ്, ശ്രീപ്രിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.