താത്കാലിക വി.സിമാർക്ക് തുടരാമെന്ന ഉത്തരവ് 16 വരെ നീട്ടി
Thursday 05 June 2025 12:52 AM IST
കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാർക്ക് തുടരാമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി. നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന ഉപാധിയോടെയാണിത്.
സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീലിൽ വാദം പൂർത്തിയാകാത്തതിനെ തുടർന്നാണിത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. രണ്ട് താത്കാലിക വി.സിമാരേയും ഗവർണർ കൂടിയായ ചാൻസലർ നിയമിച്ച നടപടി നിയമപരമല്ലെന്നായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. അപ്പീലുകൾ 16ന് വീണ്ടും പരിഗണിക്കും.